ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലും, ഗുരുവായൂരിലെ വിവിധ വീടുകളിലും മോഷണം നടത്തിയ കേസില്‍ രണ്ടാം പ്രതിയേയും ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു.
കോഴിക്കോട് ബേപ്പൂര്‍ കരുന്നത്ത് വീട്ടില്‍ മണി (57) യേയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കേസിലെ മുഖ്യപ്രതി മലപ്പുറം താനൂര്‍ പുത്തന്‍ തെരുവ് മൂര്‍ക്കാടന്‍ വീട്ടില്‍ കുരങ്ങ് പ്രദീപെന്ന പ്രദീപിനെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. മോഷണം ചെയ്ത സ്വര്‍ണ്ണം വില്‍പന നടത്താന്‍ സഹായിച്ച കേസിലാണ് രണ്ടാം പ്രതിയായ മണിയെ പോലീസ് അറസ്റ്റുചെയ്തത്.
നാല് കേസ്സുകളിലായി കളവ് പോയ മുഴുവന്‍ സ്വര്‍ണ്ണവും പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ അറസ്റ്റുചെയ്ത സംഘത്തില്‍ എസ്.ഐ. പി.കെ. മുകുന്ദന്‍, എ.എസ്.ഐ: ജയചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസര്‍മാരായ സുവീഷ്, രഞ്ജിത്ത്, ഗഗേഷ് എന്നിവരും ഉണ്ടായിരുന്നു. ചാവക്കാട് ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: