തൃശൂര്‍: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി പൂരപ്രേമികള്‍.ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്നും പൂരപ്രേമികള്‍ ആശങ്കപ്പെടുന്നു.
ആന എഴുന്നള്ളിപ്പിനെ തകര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക ആചാര സംരക്ഷണത്തിന് സര്‍ക്കാര്‍ നിയമം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തൃശൂരില്‍ വായ്മൂടി കെട്ടി പ്രതിഷേധം.പൂരപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പൂരത്തിന്റെ തെക്കോട്ട് ഇറക്കം നടക്കുന്ന തെക്കേഗോപുര നടയിലാണ് വൈകിട്ട് പ്രതിഷേധം നടന്നത്.
പൂരപ്രേമി സംഘം പ്രസിഡണ്ട് ബൈജു താഴെക്കാട് അധ്യക്ഷത വഹിച്ചു ജനറല്‍ കണ്‍വീനര്‍ വിനോദ് കണ്ടെങ്കാവില്‍ സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, നന്ദന്‍ വാകയില്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. ആനയുടെ നെറ്റിപ്പട്ടം ഏന്തിയായിരുന്നു പ്രതിഷേധം.
ആനയെഴുന്നള്ളിപ്പിന് ഹൈക്കോടതി കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ പൂരം നടത്തിപ്പ് ഏറെക്കുറേ അസാധ്യമായിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. തൃപ്പൂണിത്തുറ ഉത്സവത്തില്‍ പഞ്ചാരിമേളം ഒരു മണിക്കൂറില്‍ അവസാനിപ്പിക്കേണ്ടി വന്നത് ആനയെഴുന്നള്ളിപ്പ് നിയന്ത്രണം മൂലമാണെന്ന് ജനറല്‍ സെക്രട്ടറി വിനോദ് കണ്ടേങ്കാവില്‍ പറഞ്ഞു. ഇത് മേളാസ്വാദകരെ നിരാശപ്പെടുത്തി.
ആചാരങ്ങള്‍ സംരക്ഷിക്കപ്പെടുന്നതു വരേയും സമരവഴിയില്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തെക്കേ ഗോപുരനടയില്‍ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക