India

പാകിസ്ഥാൻ അതിർത്തി വഴി ആയുധ കടത്ത് : രണ്ട് പേർ അറസ്റ്റിൽ : ഇവരിൽ നിന്നും പിടിച്ചെടുത്തത് ഓസ്ട്രിയൻ നിർമ്മിത ഗ്ലോക്ക് പിസ്റ്റളുകൾ

Published by

അമൃത്‌സർ : പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അമൃത്‌സർ പോലീസിന്റെ കൗണ്ടർ ഇൻ്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് ആണ് ഇക്കാര്യം അറിയിച്ചത്.

അമൃത്‌സർ ജില്ലയിലെ ഘരിന്ദ അതിർത്തി പ്രദേശത്തിന് സമീപം മറ്റൊരു പ്രവർത്തകന് ആയുധം കൈമാറുന്നതിനായി കാത്തിരിക്കുകയായിരുന്നു രണ്ട് പേർ. ഈ സമയത്താണ് കൗണ്ടർ ഇൻ്റലിജൻസ് യൂണിറ്റ് അവരെ പിടികൂടിയത്.

പ്രതികളിൽ നിന്ന് എട്ട് ആയുധങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായും ഡിജിപി പറഞ്ഞു. നാല് ഗ്ലോക്ക് പിസ്റ്റളുകൾ (ഓസ്ട്രിയൻ നിർമ്മിതം), രണ്ട് 9 എംഎം പിസ്റ്റളുകൾ (ടർക്കിഷ് നിർമ്മിതം), രണ്ട് 2 എക്സ്-ഷോട്ട് സിഗാന .30 ബോർ പിസ്റ്റളുകൾ, 10 വെടിയുണ്ടകൾ എന്നിവയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.

ഇവർക്കെതിരെ ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഈ സംഭവം അനധികൃത ആയുധക്കടത്ത് ശൃംഖലകൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ടെന്നും ഡിജിപി കൂടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by