Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

ഹിന്ദുക്കള്‍ക്ക് രാഷ്ട്രീയ അജ്ഞത

Published by

ബെംഗളൂരു: ആലുവ സര്‍വമത സമ്മേളനം സംഘടിപ്പിക്കാന്‍ ശ്രീനാരായണ ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപമായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗം മൈസൂറിലെ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച ത്രിദിന നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശിഷ്യനായ കുമാരനാശാനെ മലബാറിലേക്ക് അയച്ച് ലഹളയുടെ സ്ഥിതി വിവരങ്ങള്‍ ഗുരുദേവന്‍ ആരാഞ്ഞു. ആശാന്‍ ക്രൂരമായ അവസ്ഥയെപ്പറ്റി ഗുരുവിനെ ധരിപ്പിച്ചു. ഇക്കാര്യങ്ങള്‍ പിന്നീട് ദുരവസ്ഥ എന്ന കൃതിയില്‍ ആശാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. സര്‍വ്വ മത സമ്മേളനം കൂടാന്‍ ഉണ്ടായ കാരണം ഈ കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം.

ഇടത് ആയാലും വലത് ആയാലും ന്യൂനപക്ഷ മത തീവ്രവാദികളുടെ ശബ്ദം ഹമാസിന്റേതാണ്. മതത്തിന്റെ പേരില്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപികരിച്ച് ഒരു മതക്കാരെ മാത്രം അംഗങ്ങളും സ്ഥാനാര്‍ത്ഥികളാക്കി നാട് ഭരിക്കാന്‍ ഭാരതത്തില്‍ മാത്രമേ കഴിയൂ.

ഇത്തരം പാര്‍ട്ടികള്‍ മുന്നണി രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച് ഭൂരിപക്ഷ സമുദായക്കാരുടെ വോട്ടുവാങ്ങി ജയിക്കുകയാണ്. ഇക്കൂട്ടരെ ജയിപ്പിക്കാന്‍ കാരണം ഹൈന്ദവരുടെ രാഷ്‌ട്രീയ അജ്ഞതയാണ്.

മുനമ്പത്തെ വഖഫ് അധിനിവേശം അപകടകരമാണ്. ഇടതും വലതും വഖഫിനു വേണ്ടി ഒരുമിച്ചാണ് പച്ചക്കൊടി കാണിക്കുന്നത്. ക്രിസ്ത്യാനിയും ഹിന്ദുവും ഇതുമൂലം അ
നുഭവിച്ച വിഷമം പരിഹരിക്കപ്പെടണം ഇടതും വലതും ചേര്‍ന്ന് നിയമസഭയില്‍ ഒറ്റക്കെട്ടായി വഖഫ് പ്രമേയം പാസാക്കിയത് മുസ്ലിം സമുദായത്തെ പ്രീണിപ്പെടുത്താനാണ്.

ഈഴവന് അനുകൂലമായ ചട്ടവും നിയമവും ഇവിടെയുണ്ടോ? അധസ്ഥിതര്‍ അധികാരത്തില്‍ എത്തിയാല്‍ മാത്രമേ രാഷ്‌ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ നീതി യാഥാര്‍ത്ഥ്യമാകൂ. രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത ഒമ്പത് എം പി മാരും മത ന്യൂനപക്ഷമാണ്. ഒരു പട്ടിക ജാതിക്കാരന്‍ പോലുമില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കി.

യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, അഡ്വ. എ. എന്‍ രാജന്‍ബാബു, പി.ടി. മന്മഥന്‍ എന്നിവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക