കൊച്ചി: ശബരിമല സന്നിധാനത്തെ വിരിവെപ്പ് കേന്ദ്രത്തിലെ മാലിന്യം നീക്കം ചെയ്യാതിരുന്ന ദേവസ്വം ബോര്‍ഡ് നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി. ഈ മാസം പതിനഞ്ചാം മുതല്‍ ഭക്തര്‍ എത്തിത്തുടങ്ങിയിട്ടും 27നാണോ ഇവിടം വൃത്തിയാക്കിയതെന്ന് കോടതി ചോദിച്ചു. ഭക്തര്‍ എത്തിതുടങ്ങിയതിന് ശേഷമാണ് വിരിവെപ്പ് കേന്ദ്രം വൃത്തിയാക്കിയതെങ്കില്‍ അത് ഗൗരവകരമായ വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്നിധാനത്തെ അയ്യപ്പ നിലയത്തില്‍ മാലിന്യം കൂടിക്കിടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഇടപെട്ടത്. എക്‌സിക്യുട്ടീവ് ഓഫീസറോടും സ്‌പെഷല്‍ കമ്മിഷണറോടും റിപ്പോര്‍ട്ട് തേടിയിരുന്നു.
വിരിവയ്‌പ്പ് കേന്ദ്രങ്ങള്‍ എപ്പോള്‍, എന്ന് വൃത്തിയാക്കി എന്നതിനെ കുറിച്ച് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റേത് ലാഘവത്തോടെയുള്ള സമീപനമായിരുന്നുവെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക