Kerala

എംഡിഎംഎ പിടിടൂടിയ സംഭവത്തില്‍ ജാമ്യാപേക്ഷയുമായി ‘ തൊപ്പി’ , പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി

Published by

കൊച്ചി:എംഡിഎംഎ കേസില്‍ യൂട്യൂബര്‍ നിഹാദിന്റെയും സുഹൃത്തുക്കളുടെയും ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പാലാരിവട്ടം പൊലീസിനോട് കോടതി ആവശ്യപ്പെട്ടത്.

തൊപ്പി എന്ന പേരിലാണ് നിഹാദ് അറിയപ്പെടുന്നത്. നിഹാദിന്റെ തമ്മനത്തെ അപ്പാര്‍ട്ടമെന്റില്‍ നിന്ന് കഴിഞ്ഞ 16നാണ് ഡാന്‍സഫ് സംഘം അഞ്ചു ഗ്രാമില്‍ അധികം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ മുഹമ്മദ് സുഹൈല്‍, മുഹ്‌സീബ്, ജാബിര്‍ എന്നിവര്‍ അറസ്റ്റിലായി. ജാബിറാണ് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അന്വേഷണത്തില്‍ ജാബിറാണ് തൊപ്പിയെന്ന നിഹാദിന്റെ വാഹനമോടിച്ചിരുന്നതെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ തൊപ്പിയുടെ പേരില്‍ പൊലീസ് കേസെടുത്തിരുന്നില്ല.

അതേസമയം നിഹാദിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by