തിരുവനന്തപുരം: രണ്ട് സര്‍വകലാശാലകളില്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ സ്വന്തം നിലയ്‌ക്ക് ചാന്‍സലര്‍മാരെ നിയമിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എസ്എഫ്‌ഐക്കാരുടെ സമരച്ചൂട് അറിയുമെന്ന് സംസ്ഥാന പ്രസിഡണ്ട് അനുശ്രീയുടെയും സെക്രട്ടറി പി എം ആര്‍ഷോയുടെയും ഭീഷണി.ആരിഫ് മുഹമ്മദ് ഖാന്‍ കെഎസയുവിന്‌റെയും എം എസ് എഫിന്റെയും പിന്തുണയോടെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന വിചിത്ര ആരോപണവും എസ്എഫ്‌ഐ നേതാക്കള്‍ ഉയര്‍ത്തി. ഗവര്‍ണര്‍ക്ക് ശക്തമായി പ്രതിഷേധം നേരിടേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ‘പരുന്ത് താഴേക്ക് വരുമ്പോള്‍ അതിന്റെ പുറത്തുവന്നിരുന്ന് കാക്കകള്‍ കൊത്താന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണെ’ന്ന് ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ചുമതലയേറ്റ ഡോ. സിസ തോമസ് പരിഹസിച്ചു. ‘പരുന്ത് ഉയരത്തിലേക്ക് പറക്കുമ്പോള്‍ കാക്കകള്‍ താഴെ വീഴുമെന്നും’ അവര്‍ പറഞ്ഞു.ഈ കസേരയില്‍ സമാധാനപരമായി ഇരിക്കാന്‍ പറ്റും എന്ന് പ്രതീക്ഷിച്ചിരുന്നില്ല പ്രതിഷേധമില്ലാതെ തന്നെ അത് നടന്നതില്‍ സന്തോഷമുണ്ടെന്നും പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: