Kerala

എൽഡിഎഫ് , യുഡിഎഫ് ജയത്തിന് പിന്നില്‍ എസ് ഡിപിഐ ഉണ്ട് ; കേരളത്തിലെ വർഗ്ഗീയത പ്രോത്സാഹിപ്പിക്കുന്നതിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം

Published by

കോഴിക്കോട്: കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിവിധ മണ്ഡലങ്ങളിലെ ജയത്തിന് പിന്നില്‍ എസ് ഡിപിഐ പോലുള്ള പാര്‍ട്ടികളുടെ പിന്തുണ നിര്‍ണ്ണായകമാണെന്ന് വിളിച്ചുപറഞ്ഞ് എസ് ഡിപിഐ നേതാക്കള്‍. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനം പുറത്തുവന്ന ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എസ് ഡിപിഐ നേതാക്കളുടെ ഈ വിശദീകരണം.

കോണ്‍ഗ്രസ് വര്‍ഗ്ഗീയ പാര്‍ട്ടികളുടെ വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ല. ഞങ്ങള്‍ വര്‍ഗ്ഗീയ പാര്‍ട്ടിയല്ല. എന്താണ് വര്‍ഗ്ഗീയത? എസ് ഡിപി ഐ മുസ്ലിങ്ങൾ മാത്രമുള്ള പാർട്ടി ആണെങ്കിലും വർഗ്ഗീയ പാർട്ടി അല്ലെന്നും ജനാതിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്നവർ ആണെങ്കിൽ അവരെ അങ്ങനെ വിളിക്കുന്നത് ഭരണഘടന വിരുദ്ധമാണെന്നും എസ് ഡിപിഐ നേതാക്കള്‍ പറഞ്ഞു. .

തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന്റെ ഒരു ഇടങ്ങേർ കേരളത്തില്‍ ഇപ്പോഴും മാറിയിട്ടില്ല

വയനാട് കഴിഞ്ഞ പ്രാവശ്യം രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി സ്വാഭാവികമായി ഈ തവണയും. പിന്നെ പാലക്കാട്, ചേലക്കര എന്നീ മണ്ഡലങ്ങളുടെ കാര്യം എടുത്താല്‍ അവിടെ ജയിക്കാൻ സാധ്യതയുള്ള പാർട്ടിയെ പിന്തുണച്ചു. കാരണം തൃശൂരിൽ സുരേഷ് ഗോപി ജയിച്ചതിന്റെ ഒരു ഇടങ്ങേർ കേരളത്തില്‍ ഇപ്പോഴും മാറിയിട്ടില്ല- എസ് ഡിപിഐ നേതാവ് പറഞ്ഞു.

142 ബൂത്ത് കമ്മിറ്റികൾ എസ് ഡിപിഐയ്‌ക്ക് മഞ്ചേശ്വരത്തുണ്ട്. മഞ്ചേശ്വരത്ത് എസ് ഡിപിഐ മത്സരിക്കാതെ ഇരിക്കുന്നത് ബിജെപി രണ്ടാം സ്ഥാനത്ത് ഉള്ളതുകൊണ്ടാണ്. ബിജെപിക്ക് പഞ്ചായത്ത് ഭരണം കിട്ടാതെ ഇരിക്കാൻ സിപിഎമ്മിന് വോട്ട് ചെയ്തിട്ടുണ്ട്. – അവര്‍ പറഞ്ഞു.

എസ് ഡിപിഐ എടുത്ത നിലപാടിന്റെ ഫലമായാണ് സുരേഷ് ഗോപി ഇന്ന് മന്ത്രിസഭയിൽ ഇരിക്കുന്നത്. എസ് ഡിപി ഐയുടെ ഏറ്റവും കൂടുതൽ പ്രവർത്തനം ഉള്ള മണ്ഡലമാണ് നേമം മണ്ഡലം. ഞങ്ങൾ കൂടി മത്സരിച്ച് എങ്കിൽ വി ശിവൻകുട്ടി ജയിക്കില്ല. – എസ് ഡിപി ഐ പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചത് ഒരു ചർച്ചയും ഇല്ലാതെ അല്ല. ഫാസിസ്റ്റുകളായ ആർഎസ്എസ് ബിജെപി ഒഴികെ എല്ലാവരുമായി ചർച്ച ചെയ്യാറുണ്ട്. അവർ സമ്മതിച്ചാലും ഇല്ലെങ്കിലും !- എസ് ഡിപിഐ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by