തിരുവനന്തപുരം:ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി.സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
നിയമനം ചോദ്യം ചെയ്തുളള ഹര്‍ജി ഫയലില്‍ സ്വീകരിച്ച സിംഗിള്‍ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. കഴിഞ്ഞ ദിവസം സാങ്കേതിക സര്‍വകലാശാല വിസി യെ നിയമിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും കോടതി സ്‌റ്റേ ആവശ്യം തളളിയിരുന്നു.
സര്‍വകലാശാലകള്‍ക്ക് വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാതിരിക്കുന്നത് നല്ലതല്ല എന്നാണ് കോടതി നിരീക്ഷിച്ചത് . ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്കും പുതിയ വി.സി സിസ തോമസിനും നോട്ടീസ് അയക്കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക