കോട്ടയം: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് എതിരെ ജ്ഞാനാശ്രമത്തിനു വേണ്ടി മാനേജിങ് ട്രസ്റ്റി എന്ന നിലയില്‍ സ്വാമി ദയാനന്ദ തീര്‍ത്ഥ ഫയല്‍ ചെയ്ത അനുമതി ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ്.
ഹൈക്കോടതി വിധിക്ക് എതിരെയാണ് ജ്ഞാനാശ്രമം സുപ്രീംകോടതിയെ സമീപിച്ചത്. 6.12.1973ലെ 2235-ാം പ്രമാണപ്രകാരം വ്യാസാ കോളജിന്റെയും സ്ഥാവരജംഗമ വസ്തുക്കളുടെയും എല്ലാ അവകാശങ്ങളും ജ്ഞാനാശ്രമത്തിനു വേണ്ടി മാതാജി ശാന്താദേവിയും സ്വാമി പുരുഷോത്തമതീര്ത്ഥയും നായര്‍ സര്‍വീസ് സൊസൈറ്റിക്ക് കൈമാറ്റം ചെയ്തത് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് 1985ല്‍ തൃശ്ശൂര്‍ സബ്കോടതിയില്‍ ജ്ഞാനാശ്രമം എന്‍എസ്എസിന് എതിരെ അന്യായം സമര്‍പ്പിച്ചത്.
കോടതി വിധിക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി 1992ല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. എന്‍എസ്എസിന് എതിരെ സബ്കോടതിയില്‍ കൊടുത്ത അന്യായം നിലനില്‍ക്കത്തക്കതല്ലെന്നു കണ്ടെത്തി ഹൈക്കോടതി എന്‍എസ്എസിന്റെ അപ്പീല്‍ അനുവദിച്ച് ഉത്തരവായി. അതിനെതിരെയാണ് സ്വാമി ദയാനന്ദതീര്‍ത്ഥ സുപ്രീംകോടതിയെ സമീപിച്ചത്. നായര്‍ സര്‍വീസ് സൊസൈറ്റിക്കുവേണ്ടി സീനിയര്‍ അഭിഭാഷകന് രഞ്ജിത് കുമാര്‍, എം. ഗിരീഷ്കുമാര്‍, അങ്കുര്‍ എസ്. കുല്‍ക്കര്‍ണി, വി. വിജുലാല്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: