ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റായി മാറുന്ന ബംഗ്ലാദേശില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കത്ത്. അമേരിക്കന്‍ ഭാരതീയരുടെ സംഘടനയായ ഫൗണ്ടേഷന് ഫോര്‍ ഇന്ത്യ ആന്‍ഡ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസിന്റെ (എഫ്ഐഐഡിഎസ്) ആണ് ആവശ്യമുന്നയിച്ചത്. ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദുക്കള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളുടെ പട്ടിക നിരത്തിയാണ് നിവേദനം.
ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച ആഗസ്ത് അഞ്ച് മുതല്‍ ബംഗ്ലാദേശില്‍ ഹിന്ദുസമൂഹം അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ നേരിട്ടത് വലിയ ആക്രമണങ്ങളാണ്. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അക്രമികള്‍ തകര്‍ത്തു.
ആത്മീയാചാര്യന് ചിന്മയ് കൃഷ്ണ ദാസിനെ തടവിലാക്കിയ ബംഗ്ലാദേശ് സര്‍ക്കാരിന്റെ നടപടി അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്യണം. ബംഗ്ലാദേശിലെ ജനാധിപത്യം പുനഃസ്ഥാപിക്കാനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും അമേരിക്കയും യുഎന്നും ഇടപെടണമെന്ന് എഫ്ഐഐഡിഎസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: