വിവാഹവേളയില്‍ എ.ആര്‍. റഹ്മാനും ഭാര്യ സൈറ ബാനുവും
ചെന്നൈ: ഭാര്യ സൈറ ബാനുവുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ പോവുകയാണ് എ.ആര്‍. റഹ്മാന്‍. പ്രശസ്തരായ പലരുടെയും വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം എ.ആര്‍.റഹ്മാന്റെ ജീവിതത്തിലും കാണുമ്പോള്‍ ഞെട്ടുന്നത് അദ്ദേഹത്തെ കണ്ണടച്ച് വിശ്വസിച്ചിരുന്ന ആരാധകര്‍.
എ.ആര്‍. റഹ്മാന്റെ ജീവചരിത്രം ഔദ്യോഗികമായി എഴുതിയത് കൃഷ്ണ ത്രിലോകാണ്. നോട് സ് ഓഫ് എ ഡ്രീം (Notes of a dream) എന്നാണ് ഈ പുസ്തകത്തിന്റെ പേര്. അതില്‍ വിവാഹത്തെക്കുറിച്ച് എ.ആര്‍.റഹ്മാന്‍ വാചലനാകുന്നുണ്ട്. “വിവാഹം വിജയകരമാക്കാന്‍ നമ്മള്‍ ശ്രമിക്കണമെന്നും. വിവാഹമോചനം കുഴപ്പം പിടിച്ചതാണെന്നും ഒക്കെയാണ് റഹ്മാന്‍ പറയുന്നത്. മാത്രമല്ല, വിവാഹമോചനം എന്നത് മക്കളോട് ചെയ്യുന്ന അനീതിയാണെന്നും റഹ്മാന്‍ ആ പുസ്തകത്തില്‍ പറയുന്നു.
ഭാര്യ സൈറാബാനുവിനൊപ്പം മരണം വരെയും അവരുടെ പ്രിയതമനായി ജീവിക്കുന്ന ഒരു എ.ആര്‍. റഹ്മാനെ സ്വപ്നം കണ്ടിരുന്ന ആരാധകര്‍ക്ക് ഇപ്പോഴത്തെ വിവാഹമോചന വാര്‍ത്ത തികച്ചും ഷോക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക