Kerala

പന്ത്രണ്ട് തദ്‌ദേശ സ്ഥാപന പരിധിയിലെ വേമ്പനാട് കായല്‍ കയ്യേറ്റം ഗൗരവതരം, പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

Published by

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍, മരട് മുനിസിപ്പാലിറ്റി എന്നിവയിലും വൈക്കം മേഖലകള്‍ ഉള്‍പ്പെടെയുള്ള 10 ഗ്രാമ പഞ്ചായത്തുകളിലും വേമ്പനാട് കായല്‍ കയ്യേറ്റം നടന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വിഷയം പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നു. വിവിധകോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് 2016 ല്‍ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.സര്‍ക്കാരിനോട് വിശദീകരണവും തേടി.കോട്ടയം, എറണാകുളം, ആലപ്പുഴ, കളക്ടര്‍മാര്‍,വൈക്കം അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ ഇത് സംബന്ധിച്ച് നല്‍കിയറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം പരിഗണിച്ച കോടതി,നിരന്തരം നിരീക്ഷണം വേണ്ട വിഷയമാണിതെന്നും ഗൗരവതരമെന്നും വിലയിരുത്തി.തുടര്‍ന്ന് പ്രത്യേക ബഞ്ച് രൂപീകരിക്കുകയാണെന്നും അറിയിച്ചു.തീരപരിപാലന നിയമം ലംഘിച്ചുള്ള അനധികൃത കയ്യേറ്റത്തിനു പുറമെ, വേമ്പനാട്ട് കായല്‍ മേഖലകളില്‍ നെല്‍വയല്‍ സംരക്ഷണ നിയമം, ഫയര്‍ ആന്‍ഡ് സേഫ്റ്റി നിയമം എന്നിവയും ലംഘിച്ചതായി ചൂണ്ടിക്കാണിണിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by