Kerala

ഐ ടി ഐകള്‍ക്ക് ഇനി മുതല്‍ ശനിയാഴ്ച അവധി, മാസത്തില്‍ 2 ദിവസം ആര്‍ത്തവ അവധി

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി ഐകള്‍ക്ക് ഇനി മുതല്‍ ശനിയാഴ്ച അവധി. മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധിയും അനുവദിച്ചു.

മന്ത്രി വി ശിവന്‍കുട്ടിയുടെതാണ് തീരുമാനം.ശനിയാഴ്ച അവധി അനുവദിക്കണമെന്നത് ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ രംഗങ്ങളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ പഠിക്കുന്നു്.ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി അനുവദിക്കുന്നത്.

പുതിയ തീരുമാനം മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍ ക്രമീകരിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 :30 വരെയുമായിരിക്കും.

ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്‌ക്കായും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായും ഈ ദിവസം ഉപയോഗപ്പെടുത്താവുന്നതാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by