തിരുവനന്തപുരം: വൈസ് ചാൻസലർമാരുടെ നിയമനത്തിൽ അധികാരപരിധിയിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. വിസി നിയമനത്തിൽ പൂർണ അധികാരം തനിക്കാണെന്നാണ് ഹൈക്കോടതി വിധിയെന്നും സംശയം ഉള്ളവർക്ക് വിധി വായിക്കാമെന്നും ഗവർണർ പറഞ്ഞു.
ഹൈക്കോടതി വിധിക്കായി ഒരു മാസം വരെ കാത്തിരുന്നു. അതിനുശേഷമാണ് നിയമനങ്ങള്‍ നടത്തിയിരിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിയുമായി താന്‍ ഇപ്പോള്‍ തര്‍ക്കിക്കാനില്ല. സര്‍ക്കാരിന് എതിരഭിപ്രായം ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിച്ചോട്ടെയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറുടെ ഉത്തരവിന് പിന്നാലെ സാങ്കേതിക സര്‍വകലാശാല വിസിയായി പ്രഫസര്‍ കെ. ശിവപ്രസാദും, ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സിസ തോമസും ചുമതല ഏറ്റെടുത്തു.
വിസി നിയമനവവുമായി ബന്ധപ്പെട്ട് യാതൊരു വിഷയവും സംസ്ഥാന സർക്കാരുമായി ഗവർണർ ചർച്ച ചെയ്യുന്നില്ല. കെടിയുവിന്റെ ആക്ടിൽ പറയുന്ന പോലെ സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വിസിയെ നിയമിക്കുക എന്നത് പാലിക്കുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തിയിരുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടത്തേണ്ട ഇടപ്പെടലുകളെ സംബന്ധിച്ച ഗവർണർ എടുക്കുന്ന എല്ലാ സമീപനങ്ങളും വ്യവസ്ഥാപിതമായ കാര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും ആർ ബിന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: