India

രാജ്യത്തിൻറെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി:ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

Published by

ലക്‌നൗ: വിവാദ ഹിന്ദു സന്യാസി യതി നരസിംഗാനന്ദിന്റെ വിവാദ പ്രസംഗം പങ്കുവെച്ച കേസിൽ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി യുപി പൊലീസ്. അലഹബാദ് ഹൈക്കോടതിയെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിൻറെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി എന്നാരോപിച്ച്, ഭാരതീയ അന്യായ സംഹിതയുടെ 152-ാം വകുപ്പാണ് യുപി പൊലീസ് കൂട്ടിച്ചേർത്തത്.

തനിക്കെതിരെയുള്ള പൊലീസ് നടപടി ചോദ്യം ചെയ്ത് സുബൈർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. യുപി പൊലീസ് മുൻപ് ചേർത്തിരുന്ന വകുപ്പുകൾ ശിക്ഷ കുറഞ്ഞവയായിരുന്നുവെന്നും എന്നാൽ പുതിയത് കൂട്ടിച്ചേർത്തവ വലിയ ശിക്ഷ ഉറപ്പുവരുത്തുന്നതാണെന്നും സുബൈറിന്റെ അഭിഭാഷക വൃന്ദ ഗ്രോവർ കോടതിയിൽ പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ 152-ാം വകുപ്പ് ജാമ്യമില്ലാ വകുപ്പാണ്.സുബൈറിനൊപ്പം അർഷാദ് മദാനി, രാഷ്‌ട്രീയ നേതാവ് അസദുദ്ദീന്‍ ഒവൈസി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുൻപും നിരവധി തവണ വിവാദ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയയാളാണ് സ്വാമി യതി നരസിംഗാനന്ദ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by