Kerala

പണം നൽകിയിട്ടും , സംസ്ഥാന സർക്കാരിന് അനാസ്ഥ ; കേരളത്തിൽ മുടങ്ങിക്കിടക്കുന്നത് 12,350 കോടിയുടെ പദ്ധതികൾ ; അശ്വിനി വൈഷ്ണവ്

Published by

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന റെയിൽവേ പദ്ധതികൾക്കായുള്ള സ്ഥലമെടുപ്പ് വൈകുന്നത് ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

“നിലവിൽ, 12,350 കോടി രൂപയുടെ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ കേരളത്തിൽ നടക്കുന്നുണ്ട്, 2024-25 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന ബജറ്റ് വിഹിതം 3,011 കോടി രൂപ വകയിരുത്തി. എന്നിട്ടും, ആവശ്യമായ ഭൂമി ലഭ്യമല്ലാത്തതിനാൽ കേരളത്തിലെ മിക്ക റെയിൽവേ പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്, ”മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്.നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.കേരളത്തില്‍ റെയില്‍വേയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നുണ്ടെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.

തിരുവനന്തപുരം-കന്യാകുമാരി ഇരട്ടിപ്പിക്കൽ, എറണാകുളം-കുമ്പളം ഇരട്ടിപ്പിക്കൽ, കുമ്പളം-തുറവൂർ പാത ഇരട്ടിപ്പിക്കൽ, അങ്കമാലി-ശബരിമല പുതിയ പാത എന്നിവയാണ് ഭൂമി ഏറ്റെടുക്കൽ ആവശ്യമായ പ്രധാന പദ്ധതികൾ.അങ്കമാലി-ശബരിമല പുതിയ റെയിൽവേ ലൈനിനായി ആകെ 416 ഹെക്‌ടർ വേണ്ടിവരും എന്നാൽ കേന്ദ്രം 282 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടും കേരള സർക്കാർ ഇതുവരെ ഏറ്റെടുത്തത് 24 ഹെക്ടർ മാത്രമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by