ഒറ്റ കുതിച്ചുചാട്ടം കൊണ്ട് ഇരയെ കൊല്ലുന്നവൻ , ജാഗ്വാര്‍. പേര് പോലെ തന്നെ കരുത്തനാണിവൻ . പൂച്ചവർഗ്ഗത്തിൽപ്പെടുന്ന മൃഗമാണെങ്കിലും ആൾ നിസാരക്കാരനല്ല. അമേരിക്കയിലെ ആമസോണ്‍ മഴക്കാട് ഭരിക്കുന്ന , ഏറ്റവും അപകടകാരിയായ ജീവി.കരുത്തിന്റെയും ചാട്ടത്തിന്റെയും കാര്യത്തിൽ ചീറ്റപ്പുലിയെ പോലും തോൽപ്പിക്കുന്നവനാണ് ജാഗ്വാര്‍. സിംഹത്തിന്റെ ബൈറ്റ് ഫോഴ്‌സിന്റ ഏതാണ്ട് ഇരട്ടിയാണ് ഇവരുടേത്.
മുതലകളെ വരെ പിടിച്ചു ഭക്ഷിക്കുന്നതിൽ മിടുക്കരാണ് ജാഗ്വാര്‍. ഇരയെ കഴുത്തില്‍ കടിച്ച് കൊലപ്പെടുത്തുന്ന പതിവ് രീതിയല്ല ജാഗ്വാര്‍ പിന്തുടരുന്നത്. പകരം, തന്റെ ശക്തമായ പല്ലുകള്‍ ഉപയോഗിച്ച് തലയോട്ടി തകര്‍ത്താണ് ഇവ ഇരകളെ കൊല്ലുന്നത്.അനാക്കോണ്ടയ്‌ക്ക് പോലും ഇവന്റെ പിടിച്ചു നിൽക്കാനാകില്ലെന്ന് സാരം.
തങ്ങളുടെ ശരീരത്തെക്കാൾ നാലിരട്ടി വലുപ്പമുള്ള ജീവികളെ വരെ ഇവർ ആഹാരമാക്കുന്നു.വേഗത്തില്‍ ഓടുന്നതിനുള്ള കഴിവ് ജാഗ്വാറിനുണ്ടെങ്കിലും ഇരപിടിക്കാന്‍ സാധാരണയായി ഈ കഴിവ് ഇവ ഉപയോഗിക്കാറില്ല. കാരണം ചാട്ടത്തിൽ ഇവരെ തോൽപ്പിക്കാൻ ആളില്ല എന്നത് തന്നെ.മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന ഇവയുടെ ശരീരഭാരം 95 കിലോയോളം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക