India

ദുരന്ത നിവാരണ ഫണ്ടിലേക്ക് കേരളത്തിന് 72 കോടി കൂടി

Published by

ന്യൂദല്‍ഹി: ദുരന്ത നിവാരണ ഫണ്ടിലേക്ക് കേരളത്തിന് 72 കോടി രൂപ കൂടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. വയനാട് അടക്കമുള്ള ദുരന്ത ബാധിത മേഖലയില്‍ പണം ചെലവഴിക്കാം. പതിനഞ്ചു സംസ്ഥാനങ്ങള്‍ക്കായി 1,115 കോടി രൂപയാണ് ആകെ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

വയനാട് ദുരന്തത്തിനായി അനുവദിച്ച തുകയായല്ല കേന്ദ്രം ഫണ്ട് കൈമാറിയത്. സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള കേന്ദ്രവിഹിതമാണിത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക