Sports

39-ാമത് നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: മിലന്‍ ജോസും ദിയ ബിജുവും കേരളത്തെ നയിക്കും

Published by

കോഴിക്കോട്: ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 39-ാമത് നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫോര്‍ യൂത്ത് ബോയ്‌സ് ആന്‍ഡ് ഗേള്‍സില്‍ കേരളത്തെ മിലന്‍ ജോസ് മാത്യുവും ദിയ ബിജുവും നയിക്കും. വെള്ളിയാഴ്ച മുതല്‍ ഡിസംബര്‍ അഞ്ച് വരെ കൊല്‍ക്കത്തിയിലാണ് ചാമ്പ്യന്‍ഷിപ്പ്.

16 വയസില്‍ താഴെയുള്ള ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്‌ക്കുക. കേരള ആണ്‍കുട്ടികളെ നയിക്കുന്ന മിലന്‍ ജോസ് മാത്യു സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം വിദ്യാര്‍ത്ഥിയാണ്. പെണ്‍കുട്ടികളുടെ ടീം ക്യാപ്റ്റന്‍ ദിയ വിജു കോഴിക്കോട് സില്‍വര്‍ ഹില്‍ എച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയും.
ഇടുക്കിയില്‍ നിന്നുള്ള ഡോ. പ്രിന്‍സ് കെ മറ്റീ ആണ് ടീം പരിശീലകനാകുമ്പോള്‍ പരിശീലിക്കുമ്പോള്‍ നിഖില്‍ തോമസ് മാനേജരാകും. പെണ്‍ ടീം പരിശീലകനായി തിരുവനന്തപുരത്ത് നിന്നുള്ള മനോജ് സേവ്യര്‍, മാനേജറായി രഹ്ന എച്ച്.എ.(തിരുവനന്തപുരം) എന്നിവര്‍ ടീമിനൊപ്പമുണ്ടാകും.

ടീം:
ആണ്‍കുട്ടികള്‍- മിലന്‍ ജോസ് മാത്യു (ക്യാപ്റ്റ
ന്‍-കോട്ടയം), അഭിഷേക് ആര്‍. പ്രദീപ്, ആശ്രയ് ടി., അര്‍ഷല്‍ മുഹമ്മദ്, അദൈ്വത് എ.എസ്.(തൃശൂര്‍), വിശാല്‍ പി.കെ., മുഹമ്മദ് സിനാന്‍, ആഷിക്ക് എസ് (കോഴിക്കോട്), ജേക്ക് ജോണ്‍ കോശി(കോട്ടയം), നൈജല്‍ ജാക്കബ്(ഇടുക്കി), കണ്ണന്‍ സുഗുണന്‍(ആലപ്പുഴ), മുഖ്യ പരിശീലകന്‍: ഡോ. പ്രിന്‍സ് കെ മറ്റം അസി. കോച്ച്: രഹ്ന എച്ച്എ (തിരുവനന്തപുരം) മാനേജര്‍: നിഖില്‍ തോമസ് (ഇടുക്കി)

പെണ്‍കുട്ടികള്‍- ദിയ ബിജു(ക്യാപ്റ്റന്‍), ക്ലൗഡിയ ഒണ്ടന്‍, ആര്‍തിക കെ., വൈഘ ടി.(കോഴിക്കോട്), അഞ്ജു എ.ജോസഫ്, സുഭദ്ര ജയകുമാര്‍, ഗംഗ രാജഗോപാല്‍(ആലപ്പുഴ), ലിയ മരിയ, അന്ന റോസ് ഷിജു(തൃശൂര്‍), ബ്രിസ ബിനു, അയന മറിയം ഫിലിപ്പ് (കൊല്ലം), അനന്യ മോള്‍ ഇ.എസ്.(കോട്ടയം). മുഖ്യ പരിശീലകന്‍: മനോജ് സേവ്യര്‍(തിരുവനന്തപുരം). കോച്ച്: ഫ്രാന്‍സിസ് അസീസി(തിരുവനന്തപുരം). മാനേജര്‍: രഹന എച്ച്.എ.(തിരുവനന്തപുരം).

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക