Kerala

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് പ്രോവിഡന്‌റ് ഫണ്ട് : നിര്‍ദേശം അംഗീകരിച്ചു

Published by

കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍, ദിവസ വേതനക്കാര്‍ക്ക് പി എഫ് ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ ഡയറക്ടര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചു.തൊഴിലുറപ്പ് തൊഴിലാളികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണ ഫണ്ട് മുഴുവന്‍ കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. ഇതിനാല്‍ തൊഴിലുടമയുടെ പി എഫ് വിഹിതം കേന്ദ്രഫണ്ടില്‍ നിന്ന് അടയ്‌ക്കും.
തൊഴിലാളികളില്‍ 15000 രൂപ വരെ പ്രതിമാസ വേതനം ഉള്ളവരെ നിര്‍ബന്ധമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നിലവില്‍ 20040 രൂപയാണ് തൊഴിലാളികളുടെ വേതനം. ഇവരെ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലും പ്രോവിഡന്‌റ് ഫണ്ട് പദ്ധതിയില്‍ ചേര്‍ക്കും. 15000 രൂപയോ, അതിലേറെയോ വേതനമുള്ളവരില്‍ നിന്നും പരമാവധി 18,00രൂപ ജീവനക്കാരുടെ വിഹിതമായി ഈടാക്കും. അനുസൃതമായി തൊഴിലുടമയുടെ വിഹിതം ചേര്‍ത്ത് എല്ലാ മാസവും 15നും മുമ്പ് അത് അതതു സ്ഥാപനങ്ങള്‍ പിഎഫില്‍ അടയ്‌ക്കണം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by