India

സ്റ്റാന്‍ സ്വാമിയ്‌ക്ക് സ്മാരകം പണിയരുതെന്ന് തമിഴ്‌നാട് ജില്ലാ ഭരണകൂടം, തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

Published by

ചെന്നൈ : നക്‌സല്‍ ബന്ധം ആരോപിക്കപ്പെടുന്ന ജസ്വിറ്റ് പുരോഹിതനും ആദിവാസി പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയ്‌ക്ക് തമിഴ്‌നാട്ടില്‍ സ്മാരകം പണിയാനുള്ള നീക്കം തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി.
നക്‌സല്‍ ബന്ധമുള്ള നിലയ്‌ക്ക് സ്മാരകം നിര്‍മ്മിക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി താലൂക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പിയുഷ് മാനുഷ് എന്നയാള്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ അഭിഭാഷകനും പോലീസ് സൂപ്രണ്ടും സ്മാരകം വേണ്ടെന്ന നിലപാടെടുത്തുവെങ്കിലും കോടതി അംഗീകരിച്ചില്ല. നക്‌സല്‍ ബന്ധം തെളിയിക്കപ്പെട്ടില്ല എന്ന് കോടതി പറഞ്ഞു. ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സ്റ്റാന്‍ സ്വാമി 2021ല്‍ മുംബൈയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
തമിഴ്‌നാട് ധര്‍മ്മപുരിയിലെ തന്റെ സ്വകാര്യ ഭൂമിയില്‍ സ്മാരകം സ്ഥാപിക്കുന്നതിന് ആരുടേയും അനുമതി ആവശ്യമില്ലെന്ന് പരാതിക്കാരനായ പി യുഷ് മാനുഷ് നിലപാടെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക