ചെന്നൈ: ‘അയാം സോറി അയ്യപ്പ, ഉള്ളേ വന്നാല്‍ എന്തപ്പ, ഭയംകാട്ടി അടക്കിവയ്‌ക്കാന്‍ പഴയകാലം ഇല്ലപ്പാ…’ സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ എന്താ കുഴപ്പം എന്നു ചോദിക്കുന്ന തമിഴ് ഗാനത്തിന്‌റെ അവതരണം കേസായി. ഗാനം ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനും ഗായിക ഇസൈവാണിക്കുമെതിരെ അയ്യപ്പഭക്തരുടെ കൂട്ടായ്മ പൊലീസില്‍ നരാതി നല്‍കി. ഒരു സ്ത്രീ അയ്യപ്പനോട് സംസാരിക്കുന്നതു പോലെയാണ് ഗാനം അവതരിപ്പിക്കുന്നത്. സ്ത്രീയായ താന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ എന്താണ് പ്രശ്നം എന്നാണ് ചോദ്യം. ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ആവില്ലെന്നും കാലം മാറിയെന്നും ഗാനത്തില്‍ പറയുന്നുണ്ട്. ഗാനം നേരത്തെ യുടൂബില്‍ വന്നതാണെങ്കിലും തമിഴ് നാട് നീലം കള്‍ച്ചറല്‍ സെന്ററിന്റെ കൂട്ടായ്മയില്‍ തല്‍സമയം അവതരിപ്പിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ഗായിക ഇസൈവാണിയാണ് പാടിയത്. ചലച്ചിത്ര സംവിധായകന്‍ പാ. രഞ്ജിത്തിന്റെ സംഘടനയാണ് നീലം കള്‍ച്ചറല്‍ സെന്റര്‍. സ്വതന്ത്ര സംഗീതജ്ഞര്‍ക്ക് വേദിയൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബാന്‍ഡ് ഡയറക്ടര്‍കൂടിയായ പാ.രഞ്ജിത്ത് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക