Thiruvananthapuram

ആളെക്കൊല്ലി ഓടകളുമായി കേരളം നമ്പര്‍ വണ്‍: മൂടിയില്ലാത്ത ഓടയില്‍ വീണ് മരിച്ചത് മുന്‍ അഡീ സെക്രട്ടറി

Published by

തിരുവനന്തപുരം: കേരളം നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിക്കുമ്പോഴും റോഡുവക്കിലെ മൂടിയില്ലാത്ത ഓടകള്‍ ആളെക്കൊല്ലുന്ന ചതിക്കുഴികളായി. കഴിഞ്ഞദിവസം തലസ്ഥാന നഗരത്തിലെ ശ്രീകാര്യത്ത് മൂടിയില്ലാത്ത ഓടയില്‍ വീണ വൃദ്ധ മരിച്ച കാര്യം പിറ്റേ ദിവസമാണ് നാട്ടുകാര്‍ അറിയുന്നത്. സെക്രട്ടേറിയറ്റിലെ മുന്‍ അഡീ. സെക്രട്ടറി വി.എസ്. ശൈലജ (72) ആണ് ഓടയില്‍ വീണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഒന്നര മീറ്ററിലേറെ ആഴമുള്ള ഓടയില്‍ വീണ് കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച രാത്രി ഏഴരയോടെ ശ്രീകാര്യം ഇടവക്കോട് പത്മ ഹോളോബ്രിക്‌സിന് സമീപത്തെ ഓടയിലാണ് ശൈലജ വീണത്. കല്ലംപള്ളി പ്രതിഭ നഗറില്‍ താമസിക്കുന്ന മകള്‍ ഡോ. അഞ്ജുവിന്റെ വീട്ടിലേക്ക് പോകവെ ആയിരുന്നു അപകടം. വഴിയില്‍ പട്ടിയെ കണ്ട് ഭയന്ന് വലതുഭാഗത്തേക്ക് തിരിഞ്ഞ് മുളവൂര്‍ ലൈനിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നാണ് തലേദിവസമാണ് ഇവര്‍ ഓടയില്‍ വീണത് എന്ന് മനസിലായത്. മൂടിയില്ലാത്ത ഭാഗത്ത് ഓടയുടെ വക്കില്‍ തലയിടിച്ചുവീണ് രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു.

തേക്കുംമൂട് കണ്ടത്തിങ്കല്‍ ടിആര്‍എ 66 എ വീട്ടില്‍ കേരള ആഗ്രോ ഇന്‍ഡട്രീസ് കോര്‍പ്പറേഷന്‍ റിട്ട. മാനേജര്‍ സി.എസ്. സുശീലന്‍ പണിക്കരുടെ ഭാര്യയാണ് ശൈലജ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by