ന്യൂയോർക്ക്: 2020ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ ഡോണള്‍ഡ് ട്രംപിനെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി. രഹസ്യരേഖകള്‍ തെറ്റായി സൂക്ഷിച്ചതിന് ട്രംപിനെതിരായ കേസും റദ്ദാക്കി.
കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രോസിക്യൂഷൻ സംഘത്തലവൻ സ്പെഷൽ കൗൺസൽ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ട്രിക്ട് ജഡ്ജിയുടെ നടപടി. അധികാരത്തിൽ തിരിച്ചെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ ജാക്ക് സ്മിത്തിനെ പദവിയിൽ നിന്നു തെറിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
പ്രസിഡന്റിനെതിരായ പ്രോസിക്യൂഷന്‍ നിരോധിക്കുന്ന നീതിന്യായ വകുപ്പിന്റെ നയം ചൂണ്ടിക്കാട്ടിയാണ് സ്പെഷല്‍ കൗണ്‍സല്‍ ആവശ്യം ഉന്നയിച്ചത്. ട്രംപ് വീണ്ടും പ്രസിഡൻ്റാകുമെന്നതിനാൽ, അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് തുടരാൻ DOJ ഉദ്യോഗസ്ഥർ ഇടം കാണുന്നില്ല – കൂടാതെ അദ്ദേഹം അധികാരമേറ്റതിന് മുമ്പുള്ള ആഴ്ചകളിൽ വ്യവഹാരം തുടരുന്നതിൽ അർത്ഥമില്ല.
“വിവേകകരവും അനിവാര്യവും നിർഭാഗ്യകരവുമാണ്,” മുൻ ഫെഡറൽ പ്രോസിക്യൂട്ടർ ചക്ക് റോസെൻബെർഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക