ജിദ്ദ(സൗദി ആറേബ്യ): ഐപിഎല്‍ 2025 സീസണിലേക്കുള്ള താരലേലത്തിന്റെ രണ്ടാം ദിനം ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഭൂവനേശ്വറിനെ സ്വന്തമാക്കിയത് 10.75 കോടി രൂപയ്ക്കാണ്.
രണ്ടാം ദിവസ ലേലത്തിലെ രണ്ടാമത്തെ മൂല്യമേറിയ താരം പേസ് ബൗളര്‍ ദീപക് ചഹര്‍ ആണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് ചഹറിനെ സ്വന്തമാക്കിയത് 9.25 കോടി രൂപയ്ക്ക്.
രണ്ട് ദിവസങ്ങളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്നുവന്ന താരലേലം ഇന്നലെ പൂര്‍ത്തിയായി. ആദ്യദിനം 27 കോടി രൂപ ലഭിച്ച ഋഷഭ് പന്ത് ആണ് ഇത്തവണ ഏറ്റവും കൂടുതല്‍ തുക നേടിയ താരമായത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ആണ് പന്തിനെ നേടിയത്. രണ്ടാം സ്ഥാനത്ത് ശ്രേയസ് അയ്യരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: