Kerala

തൃശൂരില്‍ പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം, പൊലീസ് ജീപ്പിനു മുകളില്‍ നൃത്തം, 4 പേര്‍ റിമാന്‍ഡില്‍

Published by

തൃശൂര്‍ : പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷവും പൊലീസ് ജീപ്പിനു മുകളില്‍ കയറി യുവാവിന്റെ നൃത്തവും. സംഭവത്തില്‍ നാലുപേരെ റിമാന്‍ഡ് ചെയ്തു.

ആമ്പക്കാട് പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെയാണ് പുഴക്കല്‍ സ്വദേശി അബിത്ത് നൃത്തം ചെയ്തത്. പിന്നാലെ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പേരാമംഗലം പൊലീസ് സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടയിലാണ് അബിത്ത് ജീപ്പിനു മുകളില്‍ കയറി നൃത്തം ചെയ്തത്.

തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ജീപ്പിനു മുകളില്‍ കയറി അബിത്തിനെ തള്ളി താഴെയിട്ടു.പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കുള്‍പ്പെടെ പരുക്കേറ്റു. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. അബിത്ത്, സഹോദരന്‍ അജിത്, ചിറ്റാട്ടുകര സ്വദേശി ധനന്‍, കുന്നത്തങ്ങാടി സ്വദേശി എഡ്വിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്ത പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by