ന്യൂദല്‍ഹി : പള്ളിത്തര്‍ക്കത്തിലെ കോടതി അലക്ഷ്യ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം.ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി ഇളവ് അനുവദിച്ചു.
ഈ മാസം 29ന് ഹാജരാകണമെന്ന ഉത്തരവിലാണ് ഇളവ് അനുവദിച്ചത്.സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി ഡിസംബര്‍ 3 ന് പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റി.ആരാധനാലയങ്ങള്‍ ഏറ്റെടുക്കാന്‍ പൊലീസിനെ എങ്ങനെ അയക്കും എന്നും സുപ്രീം കോടതി ചോദിച്ചു.
മലങ്കര സഭയുടെ പള്ളികള്‍ 1934 ലെ ഭരണഘടന പ്രകാരമാണ് ഭരണം നടത്തേണ്ടതെന്ന് ആയിരുന്നു 2017 ലെ സുപ്രീംകോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക