India

അദാനിയ്‌ക്കെതിരെ വിധി പറഞ്ഞ യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന് ജോര്‍ജ്ജ് സോറോസുമായി ബന്ധം

Published by

ന്യൂയോര്‍ക്ക് : ഗൗതം അദാനിയെ അറസ്റ്റ് ചെയ്യാനും വിചാരണ ചെയ്യാനും ഉത്തരവിട്ട യുഎസ് അറ്റോര്‍ണിക്ക് യുഎസ് ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായി ബന്ധം. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ടിലെ 48ാമത് യുഎസ് അറ്റോര്‍ണി ആയ ബ്രിയോണ്‍ സ്റ്റേസി പീസ് ആണ് അദാനിയ്‌ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്.

അദാനി ഗ്രീന്‍ എനര്‍ജി എന്ന സ്ഥാപനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കോടികളുടെ വൈദ്യുതി വില്‍ക്കാനുള്ള കരാര്‍ ലഭിക്കാന്‍ 2000 കോടിയിലേറെ കൈക്കൂലി കൊടുത്തെന്ന കുറ്റത്തിന്റെ പേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കരാര്‍ ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി എന്ന വസ്തുത മറച്ചുവെച്ച് വൈദ്യുതി വില്‍ക്കാനുള്ള കരാറുകള്‍ കാണിച്ച് യുഎസിലെ നിക്ഷേപകരില്‍ നിന്നും കോടികള്‍ വാങ്ങി എന്നതിനാലാണ് ന്യൂയോര്‍ക്ക് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസ് അദാനിയെ കുറ്റക്കാരനായി വിധിച്ചത്.

ഇനി അദാനിയ്‌ക്കെതിരെ ഇപ്പോള്‍ കുറ്റം വിധിച്ച യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന് ജോര്‍ജ്ജ് സോറോസുമായുള്ള ബന്ധം പരിശോധിക്കാം.

യുഎസ് അറ്റോര്‍ണി ബ്രിയോണ്‍ സ്റ്റേസി പീസിന്റെ ജീവിത പങ്കാളി ജാക്വിലിന്‍ ജോണ്‍സ് പീസ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവ് എന്ന സീനിയര്‍ അറ്റോര്‍ണി ആണ്. ബ്രയാന്‍ സ്റ്റീവന്‍സണ്‍ എന്ന വ്യക്തിയാണ് ഈക്വല്‍ ജസ്റ്റിസ് ഇനീഷ്യേറ്റീവിന്റെ സ്ഥാപകന്‍. ഇദ്ദേഹം ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സിന്റെ യുഎസ് പ്രോഗ്രാംസില്‍ അംഗമാണ്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഉടമയാണ് ജോര്‍ജ്ജ് സോറോസ്. അപ്പോള്‍ അദാനിയ്‌ക്കെതിരെ വിധി പ്രസ്താവിച്ചതിന്റെ റൂട്ട് മനസ്സിലായല്ലോ.

എന്താണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍?

ഡൊണാള്‍ഡ് ട്രംപ് ജനവരി 20ന് യുഎസ് പ്രസിഡന്‍റായി അധികാരമേല്‍ക്കും മുന്‍പ് പൊടുന്നനെ അദാനിയ്‌ക്കെതിരെ വിധി പ്രസ്താവിച്ചതില്‍ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുന്നത് തൊഴിലാക്കിയ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന ജോര്‍ജ്ജ് സോറോസിന്റെ സ്ഥാപനം കഴിഞ്ഞ കുറെ നാളുകളായി മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി ആരോപിക്കപ്പെട്ടിരുന്നു. യോഗിയെയും മോദിയെയും വീഴ്‌ത്തുക എന്നത് അവരുടെ ടൂള്‍ കിറ്റായിരുന്നു. അവര്‍ക്ക് ബന്ധമുള്ള ഇന്ത്യയിലെ ആയിരക്കണക്കിന് എന്‍ജിഒ കള്‍ വഴിയാണ് ഈ ടൂള്‍ കിറ്റുകള്‍ നടപ്പാക്കാന്‍ അവര്‍ ശ്രമിക്കുന്നത്. അവരുടെ മറ്റൊരു അജണ്ടയാണ് അദാനിയുടെ മാനം കെടുത്തുക, അദാനിയെ തകര്‍ക്കുക എന്നതും. അത് മോദിയെ വീഴ്‌ത്താനുള്ള ഒരു വഴിയായി ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ കാണുന്നു.

ഇത് ജോര്‍ജ്ജ് സോറോസിന്റെ അദാനിയ്‌ക്കെതിരായ മൂന്നാമത്തെ ആക്രമണം

ഇതിന് മുന്‍പ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അവരുടെ റിപ്പോര്‍ട്ടില്‍ അദാനി ഓഹരി വില പെരുപ്പിച്ചു കാണിക്കാന്‍ വിദേശത്തെ കടലാസുകമ്പനികള്‍ വഴി ഫണ്ട് കൊണ്ടുവരുന്നുവെന്നും അക്കൗണ്ടില്‍ കൃത്രിമം കാണിക്കുന്നുവെന്നും ഉള്‍പ്പെടെ ഒട്ടേറെ കുറ്റങ്ങള്‍ അദാനിക്ക് മേല്‍ ചാര്‍ത്തിയിരുന്നു.ഈ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചുമായും അതിന്റെ ഉടമസ്ഥന്‍ ആന്‍ഡേഴ്സണുമായും ജോര്‍ജ്ജ് സോറോസിന് ബന്ധമുണ്ട്. എന്നാല്‍ ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ അദാനി അതിജീവിച്ചു.

അതിന് ശേഷം ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ സ്ഥാപനമായ ഒസിസിആര്‍പിയും (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) അദാനിയെ കുറ്റപ്പെടുത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെയും അദാനി അതിജീവിച്ചു. ഇപ്പോള്‍ ജോര്‍ജ്ജ് ബൈഡന്‍ സ്ഥാനമൊഴിയും മുന്‍പ് അദാനിയെ വീഴ്‌ത്താന്‍ ഒരു അവസാനവട്ട ശ്രമം നടത്തുകയായിരുന്നു ബ്രിയോണ്‍ സ്റ്റേസി പീസ് വഴി ജോര്‍ജ്ജ് സോറോസ്.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ സ്ഥാപനമായ ഓപ്പണ്‍ സൊസൈറ്റി ഫോറം വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകളുടെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുന്ന ജോലി ചെയ്യുന്നവരാണ്. കുഴപ്പങ്ങളുടെയും അട്ടിമറികളുടെയും ഏജന്‍റ് എന്നാണ് ജോര്‍ജ്ജ് സോറോസ് അറിയപ്പെടുന്നത് തന്നെ. ജനാധിപത്യ പ്രക്രിയകളെ തകര്‍ത്ത് ഗൂഢോദ്ദേശ്യത്തോടെ ഭരണം അട്ടിമറിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ട്രംപ് വന്നിട്ടും ജോര്‍ജ്ജ് സോറോസിന്റെ കളികള്‍ അവസാനിക്കില്ലേ?

പുതുതായി യുഎസ് പ്രസിഡന്‍റായി വിജയിച്ച ട്രംപ് ജനവരി 20ന് മാത്രമേ യുഎസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കൂ. അതിന് ശേഷം ഈ ജോര്‍ജ്ജ് സോറോസിന്റെ, ഡീപ് സ്റ്റേറ്റിന്റെ കളികള്‍ക്ക് അറുതി വരുമെന്ന് കരുതുന്നു. അതിനുള്ളില്‍ പരമാവധി നാശമുണ്ടാക്കാനാണ് ജോര്‍ജ്ജ് സോറോസും അവരുടെ വക്താക്കളായ ഇന്ത്യയിലെ കോണ്‍ഗ്രസും ശ്രമിക്കുന്നത്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക