Samskriti

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

Published by

സന്ധ്യാസമയത്ത് വിളക്ക് കൊളുത്തിയശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമം ചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. പ്രാർഥന നമ്മുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി കൊണ്ടുവരുമെന്ന് ആധുനിക മന:ശാസ്ത്രം പോലും അംഗീകരിക്കുന്നുണ്ട്. മക്കളെല്ലാവരും ഒരുമിച്ചിരുന്നു നാമം ചൊല്ലുന്നതിലൂടെ അവർക്കിടയിൽ ഐക്യം ഉണ്ടാക്കിയെടുക്കുകയും അതിലൂടെ പോസ്റ്റിറ്റീവ് എനർജി കൊണ്ടുവരികയുമായിരുന്നു പഴമക്കാർ ചെയ്‌തിരുന്നത്‌.

നിലവിളക്കിനു മുന്നിലിരുന്ന് ഒരേ മനസ്സോടെ ഈശ്വരപ്രാർഥന നടത്തണമെന്നാണ് വിശ്വാസം. ദീപനാളം ഈശ്വരചൈതന്യത്തിന്റെ പ്രതീകമാണെന്നാണ് സങ്കല്പം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്. പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതിവരുന്നു. രണ്ടു തിരിയിട്ടു ഒരു ജ്വാല വരത്തക്കവണ്ണം പ്രഭാതസന്ധ്യയിലും നാലു തിരിയിട്ട് രണ്ടു ജ്വാലവരത്തക്കവണ്ണം സായംസന്ധ്യയിലും തിരി കൊളുത്തണമെന്നാണ് വിശ്വാസം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Prayerdeepam