Entertainment

അന്ന് മുതൽ ഞാൻ തട്ടമിട്ടാണ് നടന്നത്;ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്; മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി

Published by

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് മെറീന മൈക്കിൾ. കൂടാതെ ബോൾഡ് വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മെറീന. മോഡലിങ്ങിൽ നിന്നുമാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ് അടക്കം മുപ്പതോളം സിനിമകളിൽ മെറീന അഭിനയിച്ചിട്ടുണ്ട്.

മുടി നല്ലത് പോലെ ചുരുണ്ടതാണെന്ന പ്രത്യേകതയാണ് മെറീനയെ വ്യത്യസ്തയാക്കുന്നത്. മെറീനയുടെ സവിശേഷതയും അതുതന്നെയാണ്. എന്നാൽ ചെറുപ്പകാലം മുതൽ മുടി തനിക്കൊരു ശാപമായിരുന്നു എന്ന് പറയുകയാണ് നടിയിപ്പോൾ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

തനിക്ക് ഒരു എംഡിഎംഎ ലുക്കാണെന്നാണ് തമാശരൂപേണ പറഞ്ഞുവയ്‌ക്കുകയാണ് താരം. ‘പക്ഷെ ഒരു പ്രശനമുണ്ട്, ചുരുളൻ മുടിയുള്ള എല്ലാവരെയും ടെററിസ്റ്റ്, നക്സലേറ്റ്, അടിയും പിടിയുമുണ്ടാക്കുന്നയാളെന്നൊക്കെയാണ് കരുതുന്നത്. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ എംഡിഎംഎ ലുക്കാണെനിക്ക്.’- മെറീന പറഞ്ഞു. പ്ലസ് ടു വരെ താൻ മുടി നന്നായി ചീകി വലിച്ചുകെട്ടുമായിരുന്നുവെന്നും തട്ടമിട്ടിട്ടാണ് നടക്കുകയെന്നും താരം പറയുന്നു.

എനിക്ക് എന്റെ മുടി ഭയങ്കര ഇൻസെക്യൂരിറ്റിയായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് കുറേപ്പേർ എന്നെ ചുരുളിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നു. ബുള്ളിയിംഗ് ആയിട്ടാണ് എനിക്കന്ന് അത് തോന്നിയത്. മുടിയിൽ ഇഷ്ടപ്പെടുന്ന ഒന്നുമില്ല. അമ്മയാണെങ്കിൽ എന്റെ മുടി നന്നായി എണ്ണ തേച്ച്, രണ്ട് ഭാഗത്തും പിന്നിയിട്ടിട്ടാണ് സ്കൂളിൽ വിടുന്നത്. മുടിയഴിച്ചിടുമ്പോൾ ആൾക്കാർ കളിയാക്കും. അങ്ങനെ തട്ടമിടാൻ തുടങ്ങി.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഞാൻ തട്ടമിട്ട് തന്നെയായിരുന്നു നടന്നത്. ചെറിയ പ്രായത്തിൽ ആരും ഇതുപോലെ ഒന്നും കളിയാക്കരുത്. എല്ലാവർക്കും അത് ഒരുപോലെ ഉൾക്കൊള്ളാൻ ആയെന്ന് വരില്ല. എനിക്കന്ന് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ പ്രായത്തിൽ എന്റെ തലമുടി പുറത്താരും കണ്ടിട്ടുണ്ടാവില്ലെന്നും മെറീന പറയുന്നു. അതേസമയം പ്ലസ്സു‌വരെ വീട്ടുകാരും കുടുംബക്കാരും നാട്ടുകാരുമൊക്കെ വിചാരിച്ചത് എനിക്ക് ഏതോ മുസ്ലിം ചെറുക്കനുമായി പ്രണയമാണെന്നായിരുന്നുവെന്നും നടി പറഞ്ഞുവെക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by