പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നാലെ അഭിവാദ്യങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ സംഘടനയാണ് എസ്ഡിപിഐ. ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ വോട്ടുനില താഴേക്കുപോയതിൽ ആരവം മുഴക്കുകയും സിപിഎം ഓഫീസിന് സമീപം പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.
ഭീകരവാദികളായ എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൾ സ്വീകരിക്കുമെന്ന് നേരത്തെ തന്നെ കെ. സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു. രണ്ട് ഭീകര സംഘടനകളെയും തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം ആദ്യം മുതൽ തന്നെ തയാറായിരുന്നില്ല. പിഡിപി വോട്ടുകളെ തള്ളിപ്പറയാൻ ഇടതുപക്ഷവും തയാറായിരുന്നില്ല.
രണ്ട് ദിവസം മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിലാണ് ഞങ്ങളുടെ വോട്ടെന്ന് എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ഞങ്ങൾ യുഡിഎഫിനെ പിന്തുണയ്‌ക്കുകയാണ് ചെയ്തത്. ഇത്തരം തീരുമാനം എടുത്തത് യുഡിഎഫിലെ മുതിർന്ന നേതാക്കളുമായി നടത്തിയ കൃത്യമായ ചർച്ചകളിലൂടെയായിരുന്നു. അത് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിലും തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക