Career

കോള്‍ ഇന്ത്യ ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് മാനേജ്‌മെന്റ് ട്രെയിനികളാവാം: 640 ഒഴിവുകള്‍

Published by
  • അവസരം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍
  • മൈനിങ്, സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, സിസ്റ്റം, ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍
  • ഡിസിപ്ലിനുകളില്‍ ഫസ്റ്റ് ക്ലാസ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം
  • സെലക്ഷന്‍ ഗേറ്റ്-2024 സ്‌കോര്‍ അടിസ്ഥാനത്തില്‍
  • നവംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് (മഹാരത്‌ന കമ്പനി) ഉൗര്‍ജസ്വലരായ യുവ എന്‍ജിനീയറിങ് ബിരുദക്കാരെ മാനേജ്‌മെന്റ് ട്രെയിനികളായി (ഇ-2 ഗ്രേഡ്) തെരഞ്ഞെടുക്കുന്നു. ‘ഗേറ്റ്-2024’ സ്‌കോര്‍ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. വിവിധ ഡിസിപ്ലിനുകളിലായി 640 ഒഴിവുകളുണ്ട്. (മൈനിങ് 263, സിവില്‍ 91, ഇലക്ട്രിക്കല്‍ 102, മെക്കാനിക്കല്‍ 104, സിസ്റ്റം 41, ഇലക്‌ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ 39). വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.coalindia.in/career- ല്‍ ലഭിക്കും. (പരസ്യ നമ്പര്‍ 04/2024). ഓണ്‍ലൈനായി നവംബര്‍ 28 വൈകിട്ട് 6 മണിവരെ അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചില്‍ 60 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബിഇ/ബിടെക് ബിരുദം. സിസ്റ്റം ഡിസിപ്ലിനിലേക്ക് ഫസ്റ്റ്ക്ലാസ് ബിരുദവും എംസിഎയും ഉള്ളവരെയും പരിഗണിക്കും. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 55% മാര്‍ക്ക്/തത്തുല്യ സിജിപിഎ മതിയാകും. അവസാനവര്‍ഷ/സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഗേറ്റ്-2024 പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 30 വയസ്. നിയമാനുസൃത നയസ്സിളവുണ്ട്. അപേക്ഷാ ഫീസ് 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/കോള്‍ ഇന്ത്യ ജീവനക്കാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം.

സെലക്ഷന്‍: ഗേറ്റ്-2024 സ്‌കോര്‍ അടിസ്ഥാനത്തില്‍ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി, സര്‍ട്ടിഫിക്കറ്റ്, വൈദ്യപരിശോധനകള്‍ നടത്തിയാണ് തെരഞ്ഞെടുപ്പ്. യോഗ്യതാപരീക്ഷയുടെ മാര്‍ക്കും പരിഗണിക്കപ്പെടും. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

എസ്‌സി/എസ്ടി/ഒബിസി നോണ്‍ ക്രീമിലെയര്‍/പിഡബ്ല്യുബിഡി/ഇഡബ്ല്യുഎസ്/വിമുക്തഭടന്മാര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്. ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥമാണ്.

മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കപ്പെടുന്നവരെ 50000-1,60,000 രൂപ ശമ്പള നിരക്കില്‍ നിയമിക്കും. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാകുന്നമുറയ്‌ക്ക് ഇ-3 ഗ്രേഡില്‍ 60,000-1,80,000 രൂപ ശമ്പള നിരക്കില്‍ എന്‍ജിനീയറായി നിയമിക്കുന്നതാണ്. നിലവിലുള്ള ആനുകൂല്യങ്ങളും ലഭിക്കും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക