വയനാട്:സുല്‍ത്താന്‍ ബത്തേരി പാട്ടവയല്‍ റോഡില്‍ കാട്ടാനകള്‍ കെഎസ്ആര്‍ടിസി ബസിനുനേരെ പാഞ്ഞടുത്തു. വനമേഖലയിലൂടെ ഉളള റോഡില്‍ രാത്രിയാണ് സംഭവം. രണ്ട് കാട്ടാനകളാണ് ബസിനുനേരെ പാഞ്ഞടുത്തത്.
ബസിന്റെ മുന്‍ഭാഗത്തേക്ക് കാട്ടാനകള്‍ പാഞ്ഞെത്തിയതിനെ തുടര്‍ന്ന് ബസ് , ഡ്രൈവര്‍ ഉടന്‍ തന്നെ പിന്നിലേക്ക് എടുത്തു. ഇതോടെ അല്‍പ്പസമയത്തിനുശേഷം കാട്ടാനകള്‍ റോഡില്‍ നിന്ന് മാറിപോയി.കൂടുതല്‍ ആക്രമണത്തിന് കാട്ടാനകള്‍ ശ്രമിക്കാത്തതിനാല്‍ അപകടമൊഴിവായി.
മറ്റൊരു സംഭവത്തില്‍ വയനാട് നീലിഗിരി ജില്ലാ അതിര്‍ത്തിയിലെ നെല്ലാക്കോട്ട ടൗണില്‍ ഒറ്റയാന്‍ വാഹനങ്ങള്‍ ആക്രമിച്ചു. പ്രദേശവാസി സിറാജുദ്ദീന്റെ കാര്‍ കുത്തിമറിച്ചിടുകയായിരുന്നു. ആളുകള്‍ ബഹളം വെച്ചും പടക്കം പൊട്ടിച്ചുമാണ് ഒറ്റയാനെ തുരുത്തിയത്.
അതിനിടെ,പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റിയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി. വെളളിയാഴ്ച രാത്രി 9.30നാണ് ആന ജനവാസ മേഖലയില്‍ ഇറങ്ങിയത്. ആനയെ തുരത്താനുള്ള ശ്രമം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: