പനാജി : രാജ്യതലസ്ഥാനത്ത് മലയാളത്തിന്റെയും മലയാളികളുടെയും സാംസ്കാരിക പ്രതിപുരുഷനായിരുന്നു ഓംചേരി എന്‍.എന്‍. പിള്ളയെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസ്. മലയാള സാഹിത്യത്തിനും ഭാഷയ്ക്കും, വിശേഷിച്ച് നാടക വേദിക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ അനന്യമാണെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം അനുസ്മരിച്ചു.
എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള വെളളിയാഴ്ചയാണ് അന്തരിച്ചത്.ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം.
കേരള പ്രഭ, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് അദ്ദേഹം. ആകസ്മികം എന്ന ഓര്‍മ്മക്കുറിപ്പിന് 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1951 ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായാണ് ദല്ഹിയിലെത്തുന്ന്ത്.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.എണ്‍പതിലധികം നാടകങ്ങള്‍ രചിച്ചു. കവിതകളിലൂടെയാണ് സാഹിത്യ രംഗത്തേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: