ധാക്ക : ബംഗ്ലാദേശിൽ പ്രതിഷേധ റാലി നടത്തുകയായിരുന്ന ഹിന്ദുക്കൾക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം . നിരവധി പേർക്ക് പരിക്ക് . രംഗ്പൂർ ഡിവിഷനിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഹിന്ദുക്കളെയാണ് ഒരു കൂട്ടം മതമൗലികവാദികൾ ആക്രമിച്ചത്. മഹിഗഞ്ച് കോളേജ് ഗ്രൗണ്ടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. ഹിന്ദുക്കൾ ബസുകളിൽ സമരസ്ഥലത്ത് എത്തുന്നത് മതമൗലികവാദികൾ തടഞ്ഞു. എന്നാൽ ഭീഷണികൾ വകവയ്‌ക്കാതെ, നിരവധി ഹിന്ദുക്കൾ പ്രകടനത്തിൽ ചേർന്നു.
‘ബംഗ്ലാദേശ് സമിത് സനാതനി ജാഗരൺ ജോത്’ ആണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത് . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുമായി 8 ആവശ്യങ്ങൾ നടപ്പാക്കാൻ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിനാണ് ഈ റാലി സംഘടിപ്പിച്ചത്.
ബംഗ്ലാദേശ് ഇസ്ലാമി ഛത്ര ഷിബിറുമായി ബന്ധപ്പെട്ടവരാണ് റാലിയെ ആക്രമിച്ചത് . പലരും രക്തം വാർന്ന നിലയിലാണ് റാലികൾക്ക് എത്തിയത് .ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളുടെ കേസുകൾ വേഗത്തിൽ തീർപ്പാക്കലും , ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസവും., ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ രൂപീകരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: