കൊച്ചി: റോഡിലെ കുഴികള്‍ അടക്കുന്നതിന് ടാര്‍ പാച്ചിംഗ് യന്ത്രം. കൊച്ചി നഗരസഭ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളില്‍ രൂപപ്പെടുന്ന കുഴികള്‍ അതിവേഗത്തില്‍ അടക്കുന്നതിനായി സി എസ് എം എല്‍ ഫണ്ട് ഉപയോഗിച്ചാണ് പോട്ട് ഹോള്‍ പാച്ചിംഗ് യന്ത്രം വാങ്ങിയത്. സ്റ്റേഡിയം ലിങ്ക് റോഡിലെ കുഴികള്‍ അടയ്‌ക്കാനാണ് നഗരത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിച്ചത്.
1.76 കോടി രൂപ സി.എസ്.എം.എല്‍ ഫണ്ടില്‍ നിന്നും ചെലവഴിച്ചാണ് മെഷീന്‍ വാങ്ങിയത്. പഴയ രീതിയില്‍ നിന്നും വ്യത്യസ്തമായി വളരെ വ്യാസമുളള കുഴികള്‍ പോലും മെഷീന്‍ ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുളളില്‍ അടച്ചു തീര്‍ക്കുവാന്‍ കഴിയും. സാധാരണ ടാര്‍ ഉരുക്കുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി എമല്‍ഷന്‍ ടാങ്കില്‍ ടാര്‍ ദ്രാവക രൂപത്തില്‍ നിലനിര്‍ത്താന്‍ പറ്റിയ കോള്‍ഡ് മിക്സ് ടെക്നോളജിയാണ് ഇവിടെ ഉപയോഗിക്കുന്നത്. മെഷിനില്‍ തന്നെ മെറ്റലും ഉള്ളതിനാല്‍ രണ്ടും കൂട്ടിയോജിപ്പിച്ച മിശ്രിതം കുഴികളില്‍ നേരിട്ട് പമ്പ് ചെയ്യാന്‍ സാധിക്കുന്നതിനാല്‍ കുഴിയടക്കല്‍ വേഗത്തിലും പൂര്‍ണതയിലും ചെയ്യാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക