ആലുവ : യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഞാറക്കൽ വാലക്കടവ് വട്ടത്തറ വീട്ടിൽ പ്രജിത്ത് (മുന്ന 33) നെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് എളങ്കുന്നപ്പുഴ ബീച്ച് റോഡ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. പ്രജിത്തിന്റെ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് കുത്തിയതിൽ പരാതിക്കാരന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ ഏറ്റു.
സംഭവത്തിൽ പരിക്കേറ്റ യുവാവിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ പ്രജിത്ത് മേടിച്ചെടുത്തത് തിരികെ കൊടുക്കുവാൻ ഇയാളോട് ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തമാണ് ആക്രമിച്ചത്. പ്രജിത്തിനെതിരെ ഞാറക്കൽ, മുനമ്പം പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. കാപ്പ നിയമം പ്രകാരം ആറുമാസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന ഇയാൾ കഴിഞ്ഞ ജൂൺ 17 നാണ് പുറത്തിറങ്ങിയത്.
ഇൻസ്പെക്ടർ സുനിൽ തോമസിന്റെ മേൽനോട്ടത്തിൽ ഉള്ള അന്വേഷണസംഘത്തിൽ എസ്ഐ അഖിൽ വിജയകുമാർ , എസ് സിപിഒമാരായ എ. യു. ഉമേഷ്, കെ. ജി. പ്രീജൻ, സിപിഒമാരായ കെ. എം. പ്രജിത്ത്, ആൻ്റണി ഫെർണാണ്ടസ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക