Local News

പെരുമ്പാവൂരിന്റെ ഉറക്കം കെടുത്തിയ ഇതര സംസ്ഥാനക്കാരായ മോഷ്ടാക്കൾ പിടിയിൽ : ഇതുവരെ അറസ്റ്റിലായത് ആറ് പേർ

Published by

പെരുമ്പാവൂർ : പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായ കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിലായി. ആസാം നൗഗാവ് സിങ്കമാരി അഫ്സാലുർ റഹ്മാൻ (24), നൗഗാവ് ഡിംഗ് ആഷിക്കുൽ ഇസ്ലാം (23) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഈ മാസം 16ന് വെളുപ്പിന് പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ രണ്ടു പേരും ചേർന്ന് മോഷണം നടത്തുകയായിരുന്നു. തുടർന്ന് 18 ന് ഉച്ചയ്‌ക്ക് അഫ്സാലുർ റഹ്മാൻ കടുവാൾ തങ്കമാളികയ്‌ക്ക് സമീപമുള്ള വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറി. മോഷ്ടിക്കുന്നതിനിടയിൽ വീടിനകത്ത് വീട്ടമ്മയെ കണ്ടു ഓടി രക്ഷപ്പെട്ടു.

തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ആസാം സ്വദേശികളെ പിടികൂടിയത്. മോഷണങ്ങൾ തടയുന്നതിനായി ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയിൽ പെരുമ്പാവൂരിൽ നിന്നുമാണ് പിടികൂടിയത്.

ഇവർ മറ്റിടങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരുന്നുണ്ട്. പെരുമ്പാവൂർ എഎസ്പി ശക്തി സിംഗ് ആര്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ടി. എം സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ് ,റാസിഖ് പിഎം , എൽദോസ് കുര്യാക്കോസ് , സി.കെ എൽദോ, എ.എസ്.ഐമാരായ പി. എ അബ്ദുൽ മനാഫ് , എ.ജി രതി, സീനിയർ സിപിഒമാരായ ടി. എ അഫ്സൽ, വർഗീസ് ടി വേണാട്ട്, ബെന്നി ഐസക് , കെ.ആർ ധനേഷ് മിഥുൻ മുരളി എന്നിവരാണുണ്ടായിരുന്നത്.

ഇവരുൾപ്പടെ ആറ് മോഷ്ടാക്കളെയാണ് അടുത്ത ദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിൽ നിന്നും പിടികൂടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by