Kerala

ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ ഭൂമിയ്‌ക്ക് പോക്കുവരവ്: : തഹസില്‍ദാരയും വില്ലേജ് ഓഫീസറെയും സ്ഥലംമാറ്റി

Published by

തൊടുപുഴ : ചിന്നക്കനാല്‍ പാപ്പാത്തിചോലയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഭൂമി പോക്കുവരവ് ചെയ്തു കൊടുത്ത അന്നത്തെ ഭൂരേഖ തഹസില്‍ദാര്‍ എ വി ജോസ്, വില്ലേജ് ഓഫീസര്‍ സുനില്‍ കെ.പോള്‍ എന്നിവരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവായി. രജിസ്‌ട്രേഷനും പോക്കുവരവും അനുവദനീയമല്ലാത്ത ഭൂമിയാണ് ഇതെന്ന വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി കേസെടുത്തിരുന്നു. ആകെ 21 പ്രതികളുള്ള കേസില്‍ ഇപ്പോള്‍ സ്ഥലംമാറ്റപ്പെട്ട എ വി ജോസ് 5ാം പ്രതിയും സുനില്‍ 11ാം പ്രതിയും എംഎല്‍എ 16ാം പ്രതിയുമാണ്. മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട ഭൂമിയിലെ റിസോര്‍ട്ടാണ് മാത്യു കുഴല്‍നാടന്‍ വാങ്ങിയതെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ച ഈ കേസില്‍ അന്നത്തെ താലൂക്ക് സര്‍വേയര്‍ സതീഷ് കണ്ണനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിലവില്‍ ഉടുമ്പന്‍ചോല തഹസില്‍ദാരായ എ വി ജോസിനെ ആലപ്പുഴയിലേക്കും പള്ളിവാസല്‍ വില്ലേജ് ഓഫീസറായിരുന്ന സുനിലിനെ വയനാട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇരുവര്‍ക്കും നിര്‍വഹണ പദവികള്‍ നല്‍കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക