India

ഇന്ത്യയുടെ വികസനം മോദിയുടെ കാഴ്ചപ്പാടിലൂടെ ! മോദിയെക്കുറിച്ചുള്ള പുസ്തകം പ്രചരിപ്പിക്കുന്നതിനായി രാജ്യാന്തര സന്ദർശനം ആരംഭിച്ച്  സ്മൃതി ഇറാനി

Published by

ന്യൂദൽഹി :  ‘മോഡിയലോഗ്- കൺവെർസേഷൻസ് ഫോർ എ വികസിത് ഭാരത്’ എന്ന പുതിയ പുസ്തകത്തിന്റെ പ്രചരണത്തിനായി മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്റെ ചതുർ രാഷ്‌ട്ര പര്യടനം ആരംഭിച്ചു. നവംബർ 20 ന് ആരംഭിച്ച പര്യടനം, മിഡിൽ ഈസ്റ്റ്, ഒമാൻ, യുകെ എന്നിവിടങ്ങളിലെ ഇന്ത്യൻ പ്രവാസി സമൂഹങ്ങളുമായിട്ടുള്ള കൂടിക്കാഴ്ചകൾക്ക് വേണ്ടിയാണ്.

വീണ്ടും ആവേശകരമായ നാല് രാജ്യന്തര പുസ്തക ടൂർ ആരംഭിക്കുന്നു. ഊർജസ്വലരായ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെടാനും ഇന്ത്യയുടെ അപാരമായ സാധ്യതകളെ ആഘോഷിക്കാനും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാനും കാത്തിരിക്കുന്നുവെന്നും സ്മൃതി ഇറാനി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

കൂടാതെ ഈ യാത്ര ഒരു പുസ്തകത്തെ ചുറ്റിപ്പറ്റി മാത്രമല്ല അത് നമ്മെ ഒന്നിപ്പിക്കുന്ന കഥപറച്ചിലുകൾ, പൈതൃകം, അഭിലാഷങ്ങൾ എന്നിവയെക്കുറിച്ചാണ്. ഈ അവിശ്വസനീയമായ കൂടിക്കാഴ്ചകളുടെ നേർക്കാഴ്ചകൾ താൻ നിങ്ങളുമായി പങ്കിടുമെന്നും സോഷ്യൽ മീഡിയയിൽ ഇറാനി കുറിച്ചു.

ഷെഡ്യൂൾ അനുസരിച്ച് പര്യടനത്തിന്റെ ആദ്യ പാദത്തിൽ ഇറാനി കുവൈറ്റിലും തുടർന്ന് ദുബായിലും സന്ദർശനം നടത്തും.  പിന്നീട് അവർ ഒമാനും ഒടുവിൽ യുകെയും സന്ദർശിക്കും.

ഡോ. അശ്വിൻ ഫെർണാണ്ടസ് രചിച്ച പുസ്തകം വികസിത ഇന്ത്യയെക്കുറിച്ചുള്ള മോദിയുടെ കാഴ്ചപ്പാടിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രിയുടെ ഭരണ തത്വശാസ്ത്രത്തിലേക്ക് കടന്നുചെല്ലുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by