India

ഗോവ ഗവര്‍ണര്‍ സെ. ഫ്രാന്‍സിസ് സേവ്യറുടെ ഭൗതിക ശരീരം ദര്‍ശിച്ചു

Published by

പനാജി (ഗോവ): ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ ഭൗതിക ശരീരം പത്തുവര്‍ഷത്തിലൊരിക്കല്‍ ദര്‍ശനത്തിനായി തുറന്നു കൊടുക്കുന്ന ചടങ്ങിന് തുടക്കമായി.

നവംബര്‍ 21 മുതല്‍ 45 ദിവസം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വിശുദ്ധ ശരീരം ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനുമായി ഗോവയിലെ ബോം ജീസസ് ബസലിക്കയിലേക്ക് എത്തും. വിശ്വാസികള്‍ക്കായി ദര്‍ശനം ആരംഭിക്കുന്നതിന് മുന്നോടിയായി ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ദിവ്യശരീരം ദര്‍ശിച്ചു

പ്രാര്‍ത്ഥന നടത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ചടങ്ങില്‍ പങ്കെടുത്തു. വിശുദ്ധ ശരീരം സൂക്ഷിക്കുന്ന ബോം ജീസസ് ബസലിക്കയുടെ പ്രദര്‍ശന സമിതിയാണ് ദര്‍ശനത്തിന്റെ ചുമതല. ഇന്നലെ രാവിലെ 8.15ന് ബസലിക്കയിലെത്തിയ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പം മന്ത്രിമാരായ മൗവ്വിന്‍ ഗുഡിനോ, അലക്‌സിയ സെക്വിറോ തുടങ്ങിയവരും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രാര്‍ത്ഥനയും വിശുദ്ധബലിയും നടന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക