ജോര്ജ്ടൗണ്: ഏറ്റവും കൂടുതല്‍ വിദേശ പാര്‍ലമെന്റുകളില്‍ ഭാരതത്തിന്റെ ശബ്ദം സന്ദേശം പകര്‍ന്ന പ്രധാനമന്ത്രിയെന്ന നിലയില്‍ ചരിത്രം കുറിച്ച് നരേന്ദ്ര മോദി. ഇതിനകം 14 വിദേശരാജ്യങ്ങളുടെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനങ്ങളെയാണ് മോദി അഭിസംബോധന ചെയ്തത്. ഏറ്റവും ഒടുവില്‍ ഇന്നലെ കരീബിയന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെ ഗയാന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലും പ്രസംഗിച്ചു. ഏഴ് വിദേശ പാര്‍ലമെന്റുകളില്‍ പ്രസംഗിച്ച ഡോ. മന്‍മോഹന്‍സിങ്ങാണ് രണ്ടാമത്.
ഇന്ദിരാഗാന്ധി നാലു തവണയും ജവഹര്‍ ലാല്‍ നെഹ്റു മൂന്നു തവണയും രാജീവ് ഗാന്ധിയും അടല്‍ ബിഹാരി വാജ്പേയിയും രണ്ടു തവണ വീതവും മൊറാര്‍ജി ദേശായി, പി.വി. നരസിംഹറാവു എന്നിവര്‍ ഓരോ തവണ വീതവുമാണ് വിദേശ പാര്‍ലമെന്റുകളില്‍ പ്രസംഗിച്ചത്. അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മോദി പ്രസംഗിച്ചിട്ടുണ്ട്.
2016 ലും 2023ലും യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനങ്ങളെ മോദി അഭിസംബോധന ചെയ്തു. 2014ല്‍ ഓസ്ട്രേലിയ, ഫിജി പാര്‍ലമെന്റുകളിലും. 2015ല്‍ മൗറീഷ്യസിലും 2018ല്‍ ഉഗാണ്ടയിലും 2014ല്‍ നേപ്പാള്‍, ഭൂട്ടാന് എന്നിവിടങ്ങളിലും 2015ല്‍ ശ്രീലങ്ക, മംഗോളിയ, അഫ്ഗാനിസ്ഥാന്, 2019ല്‍ മാലദ്വീപ് പാര്‍ലമെന്റുകളിലും അദ്ദേഹം പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: