ജോര്‍ജ്ടൗണ്‍: കാരികോ രാജ്യങ്ങളും ഭാരതവും ചേര്‍ന്നുള്ള ഉച്ചകോടിയില്‍ നിരവധി കരാറുകളില്‍ ഒപ്പിട്ടു. കാരികോമില്‍ അംഗമായ 20 രാജ്യങ്ങളിലും കുറഞ്ഞ വിലയ്‌ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങാനുള്ളതാണ് പ്രധാനകരാറുകളില്‍ ഒന്ന്. ജന്‍ ഔഷധി പദ്ധതി (പിഎംബിജെപി) നടപ്പാക്കാന്‍ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡും ഗയാന ആരോഗ്യ മന്ത്രാലയവും തമ്മിലാണ് ധാരണാപത്രമായത്.
കാരികോം രാജ്യങ്ങളിലെ പൊതുസംഭരണ ഏജന്‍സികള്‍ക്ക് ഭാരതം മിതമായ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യും. ജന്‍ ഔഷധി പദ്ധതി (പിഎംബിജെപി) നടപ്പാക്കുന്നതിനായി എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡും ഗയാന ആരോഗ്യ മന്ത്രാലയവും തമ്മില്‍ ധാരണയായി. പിഎംബിജെപി പരിപാടിക്കുകീഴില്‍ കാരികോം രാജ്യങ്ങളിലെ പൊതുസംഭരണ ഏജന്‍സികള്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യും.
മെഡിക്കല്‍ ഉല്‍പ്പന്ന മേഖലയിലും സഹകരണമുണ്ട്. ഔഷധനിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍, ജൈവ ഉല്‍പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ, ഫാര്‍മസ്യൂട്ടിക്കല്‍സുമായി ബന്ധപ്പെട്ടാണ് കരാര്‍. ഭാരതം ഡിജിറ്റൈസേഷന് സഹായിക്കും.
ഹൈഡ്രോകാര്‍ബണ്‍ മേഖല, കാര്‍ഷിക മേഖല, സാംസ്‌കാരിക വിനിമയം എന്നിവയലും സഹകരിക്കും. ഡിജിറ്റൈസേഷന്‍ നടപ്പാക്കാന്‍ ഭാരതം സഹായിക്കും.
ഗയാനയില്‍ യുപിഐ പോലുള്ള സംവിധാനം ലഭ്യമാക്കാന്‍ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും ഗയാനയിലെ വിദേശകാര്യ മന്ത്രാലയവും തമ്മിലും കരാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക