മുംബൈ : മഹാരാഷ്‌ട്രയിലെ നവി മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം നിർമ്മിച്ച അനധികൃത ദർഗയ്‌ക്കെതിരെ ബുൾഡോസർ നടപടി. സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനും (സിഡ്‌കോ) പൻവേൽ പോലീസും ചേർന്നാണ് ദർഗ പൊളിച്ചു നീക്കിയത് .
വിമാനത്താവളത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിൽ നിർമ്മിച്ച ഈ അനധികൃത കെട്ടിടത്തെ പറ്റി ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. പിന്നാലെ വിമാനത്താവളത്തിന് സമീപം നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സിറ്റി ആൻഡ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഉറപ്പ് നൽകിയിരുന്നു. 2012 ൽ കുറച്ച് ഭൂമിയിൽ മാത്രമുണ്ടായിരുന്ന ദർഗ ഇപ്പോൾ ഒരു ഏക്കറിലധികം സ്ഥലത്താണ് നിൽക്കുന്നത്.
ഇതിനെ കുറിച്ച് ഹിന്ദു സംഘടനയുടെ ഐടി സെൽ ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു.മുംബൈയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് വലിയ സുരക്ഷാ ഭീഷണിയാണെന്നും അമിത് ഷായ്‌ക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് ഉടനടി നടപടി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: