കൊച്ചി: കടലില്‍ അനധികൃതമായി സിനിമ ചിത്രീകരണം നടത്താന്‍ ഉപയോഗിച്ച ബോട്ടുകള്‍ വിട്ട് നല്‍കണമെങ്കില്‍ 10 ലക്ഷം രൂപ പിഴ അടക്കണമെന്ന് അധികൃതര്‍.രണ്ട് ബോട്ടുകള്‍ 5 ലക്ഷം രൂപ അടയ്‌ക്കണം. പെര്‍മിറ്റ് പുതുക്കാനും അഞ്ചുലക്ഷം നല്‍കണം.
ഫിഷറീസ് മാരിടൈം വിഭാഗമാണ് ഇത് അറിയിച്ചത്. ചെല്ലാനം കടലില്‍ നിന്നാണ് എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്ക്റ്റ്, സെബാസ്റ്റ്യന്‍ എന്നിവരുടെ ബോട്ടുകള്‍ തീര പൊലീസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനാണ് അനധികൃതമായി ബോട്ടുകള്‍ ഉപയോഗിച്ചത്.
അനധികൃതമായി ബോട്ടുകള്‍ ചിത്രീകരണത്തിന് നല്‍കുന്ന ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഒരു ബോട്ടിന് പിഴ 2.5 ലക്ഷം രൂപ പിഴയും പെര്‍മിറ്റിന് 2.6 ലക്ഷവും നല്‍കണം. രണ്ടു ബോട്ടിലും ആയി 33 പേരായിരുന്നു ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: