തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ മുഴുവന്‍ ഓഫീസുകളിലും ബുദ്ധിമുട്ടില്ലാതെ സേവനം ഉറപ്പുവരുത്താന്‍ കഴിയുന്ന സംവിധാനങ്ങളും നടപടികളും ഉറപ്പുവരുത്തണമെന്ന് മന്ത്രി ഒ ആര് കേളു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഫോണ്‍ വിളികള്‍ക്ക് കൃത്യമായി മറുപടി നല്‍കുക, സെക്ഷനുകള്‍ സൂചിപ്പിക്കുന്ന കൃത്യമായ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക, ഫയലുകള്‍ സമയബന്ധിതമായി പരിശോധിക്കുക എന്നിവ ഇതില്‍ പ്രധാനമാണ്.
ഇ ഓഫീസ് സംവിധാനം നിലവില്‍ വരുന്നതോടെ നടപടികള്‍ കൂടുതല്‍ വേഗതയും സുതാര്യതയും ഉറപ്പാകും. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കുന്ന സംവിധാനം എന്ന നിലയില്‍ വകുപ്പിന് വളരെ പ്രാധാന്യമുണ്ട്. ഇഗ്രാന്റ്സ് തുക വിതരണം ചെയ്തതടക്കം സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നുണ്ട്. ചികില്‍സാ ധനം, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തുടങ്ങിയവയില്‍ കാലതാമസം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: