പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ ദുരൂഹ ആവർത്തിച്ച് സഹോദരൻ അഖിൽ സജീവ്. അമ്മു ആത്മഹത്യ ചെയ്യില്ല. വീട്ടുകാർ ആവശ്യപ്പെട്ടത് അനുസരിച്ചല്ല തിരുവനന്തപുരത്തേക്ക് അമ്മുവിനെ കൊണ്ടുപോയതെന്നും സഹോദരൻ പറഞ്ഞു.
കൂടെയുണ്ടായിരുന്ന ആരോ തെറ്റിദ്ധരിപ്പിച്ചാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. അത് ഒപ്പമുളളവരാകാം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാലതാമസം ഉണ്ടായെന്നും സഹോദരൻ ആരോപിച്ചു. ചുട്ടിപ്പാറ എസ് എം ഇ കോളേജ് ഓഫ് നഴ്സിംഗ് കോളേജ് അധികൃതരുടെ വാദത്തിൽ ഗുരുതരമായ പൊരുത്തക്കേടുണ്ടെന്നും സഹോദരൻ ആരോപിച്ചു.
അതേ സമയം പോലീസിന് വിശദമായ മൊഴി നൽകിയിട്ടുണ്ട്. അമ്മുവിന്റെ ഫോൺ വിശദാംശങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു. മരണത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകും. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും സഹോദരൻ വ്യക്തമാക്കി.
കൂടാതെ സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല. പ്രശ്നങ്ങളെല്ലം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിന്റെ സഹോദരൻ തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: