കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും. ഈ മാസം 28 വരെ പാലം അടച്ചിടുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ പഴയ ഹാ൪ബ൪ പാലത്തിലൂടെയുള്ള ഗതാഗതം തടയും. ഇതിന് അനുമതി നൽകി ജില്ലാ കലക്ട൪ ഉത്തരവിട്ടു.
ടാര്‍ ഇളകി കുഴികള്‍ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര മാസങ്ങളായി ദുഷ്കരമായിരുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. പുതുവത്സരാഘോഷത്തിന് മുമ്പ് പാലത്തിലെ പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുണ്ടംവേലി സ്വദേശി എന്‍ ജെ ഫ്രാന്‍സിസ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക