ഗുരുഗ്രാം (ഹരിയാന): വേരുകളിലേക്ക് മടങ്ങാനുള്ള ആഹ്വാനവുമായി വിവിഭ 2024 ഗവേഷകസംഗമം സമാപിച്ചു. ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ സംഘടിപ്പിച്ച വിഷന്‍ ഫോര്‍ വികസിത് ഭാരത് (വിവിഭ) ത്രിദിന സമ്മേളത്തിന്റെ സമാപന പരിപാടിയില്‍ യോഗഗുരു ബാബ രാംദേവ് പങ്കെടുത്തു.
ഭാരത കേന്ദ്രീകൃത ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവാക്കള്‍ക്കിടയില്‍ സ്വദേശി അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതില്‍ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി, ദേശീയ സുരക്ഷയും വികസിത ഭാരതവും എന്ന ആശയവും രാജ്യത്തെ ഓരോ പൗരന്റെയും മുന്‍ഗണന ആയിരിക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച മുസ്ലിം രാഷ്‌ട്രീയ മഞ്ച് മാര്‍ഗദര്‍ശി ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1200 ഗവേഷകര്‍ പങ്കെടുത്തു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആണ് സംഗമം ഉദ്ഘാടനം ചെയ്തത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്, നൊബേല്‍ ജേതാവ് കൈലാസ് സത്യാര്‍ത്ഥി, ഗീതാ പ്രചാരകന്‍ മഹാമണ്ഡലേശ്വര്‍ ജ്ഞാനാനന്ദ്ജി മഹാരാജ്, ശിക്ഷണ്‍ മണ്ഡല്‍ അധ്യക്ഷന്‍ സച്ചിദാനന്ദ് ജോഷി, വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. സുഹാസ് പെഡ്നേക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക